മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്, നിരീക്ഷകരെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്നൊരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. മേഘാലയ, നാഗാലാൻഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നൊരുക്കം ആരംഭിച്ചിട്ടുള്ളത്.

2023 ൽ ഈ സംസ്ഥാനങ്ങളിലായിരിക്കും ആദ്യം തെരഞ്ഞെടുപ്പ് വടക്കുക. ഈ സംസ്ഥാനങ്ങളിൽ നിരീക്ഷകരെ നിയോഗിച്ചതായി കോൺഗ്രസ് അറിയിച്ചു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടി.

മുകുൾ വാസ്‌നിക് ആയിരിക്കും പൊതുനിരീക്ഷകൻ. ബെന്നി ബഹ്നാൻ എംപിയ്ക്കാണ് കേരളത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ എ ഐ സി സി നേതൃത്വം ചുമതല നൽകിയിരിക്കുന്നത്. മേഘാലയയിലെ തെരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലയാണ് ബെന്നി ബഹ്നാന് നൽകിയിട്ടുള്ളത്.