ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും അക്കൗണ്ടുകളിലെ കണ്ടന്റുകള്‍ക്കെതിരെ നടപടിയുമായി മെറ്റ. ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും ഇന്ത്യന്‍ ഉപയോക്താക്കളില്‍ ചിലര്‍ പോസ്റ്റ് ചെയ്ത കണ്ടന്റുകള്‍ക്കെതിരെ മെറ്റ നടപടിയെടുത്തതായി സൂചന. 2.29 കോടിയിലധികം കണ്ടന്റുകള്‍ക്കെതിരെയാണ് നടപടി.
നവംബറില്‍ കമ്ബനി എടുത്ത നടപടിയെ കുറിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇന്ത്യയിലെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് പറയുന്നത്. റിപ്പോര്‍ട്ടിലെ ഡേറ്റ അനുസരിച്ച് ഫേസ്ബുക്കിലെ 1.95 കോടിയിലധികവും ഇന്‍സ്റ്റാഗ്രാമിലെ 33.9 ലക്ഷം കണ്ടന്റുകള്‍ക്കെതിരെയും കമ്ബനി നടപടിയെടുത്തു. ഇതില്‍ 1.49 കോടി പോസ്റ്റുകളും സ്പാമാണ്. നഗ്നതയും ലൈംഗികതയുമായി ബന്ധപ്പെട്ട 18 ലക്ഷം കണ്ടന്റുകളുമുണ്ട്.
അക്രമം, മുറിവേല്‍പ്പിക്കലുമായി ബന്ധപ്പെട്ടുള്ള 12 ലക്ഷം പോസ്റ്റുകളും ഇത് കൂടാതെ കമ്ബനി എടുത്തുകളഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍! ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട 10 ലക്ഷം കണ്ടന്റുകളും, അക്രമാസക്തമായ 7.27 ലക്ഷം പോസ്റ്റുകളും എടുത്തുകളഞ്ഞു. കൂടാതെ 7.12 ലക്ഷം പോസ്റ്റുകള്‍ മുതിര്‍ന്നവരുടെ നഗ്നത, ലൈംഗിക കണ്ടന്റുകള്‍ എന്നിവയാണ് ഉള്ളത്. ഭീഷണിപ്പെടുത്തല്‍ അല്ലെങ്കില്‍ ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ട 4.84 ലക്ഷം പോസ്റ്റുകളും കമ്ബനി മാറ്റിയിട്ടുണ്ട്. കമ്ബനിയുടെ മാര്‍ഗനിര്‍ദേശം ലംഘിക്കുന്ന കണ്ടന്റുകള്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.

