ഏലയ്ക്ക വെള്ളത്തിന്റെ അതിശയിപ്പിക്കും ഗുണങ്ങൾ…..

ശരീരത്തിൽ നിന്ന് വിഷാംശം പുറന്തള്ളുന്നതിന് രാവിലെ ഉണർന്നയുടൻ സ്‌പൈസസ് ചേർത്ത വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഏലയ്ക്കയിട്ട വെള്ളവും ഇതുപോലെ പതിവായി രാവിലെ കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. എന്നാൽ, ഏലയ്ക്ക വെറുതെ വെള്ളത്തിലിട്ട് കുടിക്കുകയല്ല വേണ്ടത്. ഇതിനൊരു രീതിയുണ്ട്. രാത്രിയിൽ ഏലയ്ക്ക ചതച്ചെടുത്ത ശേഷം വെള്ളത്തിൽ ചേർത്തുവയ്ക്കണം. ശേഷം രാവിലെ ഉറക്കമുണർന്നയുടൻ ഈ വെള്ളം കുടിക്കണം.

ശരീരത്തിൽ കൊഴുപ്പ് സംഭരിച്ച് വച്ചിട്ടുള്ളതിൽ കുറവ് വരാൻ ഇത് സഹായിക്കും. അതിനാൽ തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇതേറെ ഉപകാരപ്രദമാണ്. ഏലയ്ക്കയിലടങ്ങിയിരിക്കുന്ന പോഷകങ്ങളും ആൻറിഓക്‌സിഡൻറുകളും ഇതിന് സഹായിക്കും.

ദഹനം സുഗമമാക്കുന്നതിനും കൊഴുപ്പ് എരിച്ചുകളയുന്നതിനുമെല്ലാം ഏലയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്. ദഹന പ്രശ്നത്തിന് മികച്ച പരിഹാരം കൂടിയാണിത്. ഗ്യാസ് മൂലം വയർ വീർത്തുകെട്ടുന്ന പ്രശ്‌നം പരിഹിക്കുന്നതിനും മലബന്ധത്തിന് ആശ്വാസം നൽകുന്നതിനുമെല്ലാം ഏലയ്ക്ക പ്രയോജന പ്രദമാണ്.