ഡല്‍ഹി: ഒന്നാംഘട്ട സമരത്തില്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി രണ്ടാംഘട്ട സമര പ്രഖ്യാപനത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍.
ശനിയാഴ്ച കര്‍ണാലില്‍ വച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗത്തില്‍ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘടനകള്‍ പങ്കെടുക്കും. ജനുവരി 26ന് നടത്താന്‍ തീരുമാനിച്ച പ്രക്ഷോഭത്തിന്റെ സമര രീതി യോഗത്തില്‍ പ്രഖ്യാപിക്കും.
അതേസമയം, അടുത്ത സമ്മേളനത്തില്‍ പാര്‍ലമെന്റിലേയ്ക്ക് കിസാന്‍ മാര്‍ച്ച് നടത്താനും ആലോചനയുണ്ട്. പഞ്ചാബിലും ഹരിയാനയിലും സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധ പരിപാടികളും പ്രഖ്യാപിക്കും.

