ന്യൂഡൽഹി: ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരന് പ്രശംസയുമായി മുസ്ലിം ലീഗ് എം പി അബ്ദുൾ വഹാബ്. വി മുരളീധരൻ ഡൽഹിയിലെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡറാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാന സർക്കാരിനെതിരായ മുരളീധരന്റെ പ്രസ്താവനകളിൽ യാഥാർഥ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വി മുരളീധരനെതിരായ ജോൺ ബ്രിട്ടാസ് എംപിയുടെ പരാമർശങ്ങൾ തള്ളിക്കൊണ്ടായിരുന്നു ലീഗ് എംപിയുടെ പരാമർശം.
കേരളത്തിന് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ് വി മുരളീധരൻ. കേരളത്തിന്റെ അംബാസഡറാണ് അദ്ദേഹം. അദ്ദേഹം കേരളത്തെ നന്നായി നോക്കുന്നുണ്ട്. കേരളത്തിനെതിരെ റോഡുമായി ബന്ധപ്പെട്ട് അദ്ദേഹം ഉന്നയിക്കുന്ന വിമർശനങ്ങളിൽ വാസ്തവമുണ്ടെന്നും അബ്ദുൾ വഹാബ് അഭിപ്രായപ്പെട്ടു.

