ലോകകപ്പ് ഫുട്‌ബോൾ ആവേശം; സംസ്ഥാനത്ത് ബെവ്കോ വഴി വിറ്റഴിച്ചത് 50 കോടിയുടെ മദ്യം

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോൾ ആവേശത്തിൽ കേരളത്തിൽ ബെവ്‌കോ വഴി വിറ്റത് 50 കോടിയുടെ മദ്യം. ഓണത്തിനും വിഷുവിനും ക്രിസ്മസിനുമൊക്കെ സംസ്ഥാനത്ത് മദ്യവിൽപ്പന പൊടിപൊടിക്കാറുണ്ടെങ്കിലും ഇത്തവണ ലോകകപ്പും ബെവ്‌കോയ്ക്ക് ലാഭം നേടിക്കൊടുത്തിരിക്കുകയാണ്.

49 കോടി 88 ലക്ഷമാണ് ഫൈനൽ ദിവസത്തെ ബെവ്‌കോയുടെ വരുമാനം. അതേസമയം, ഓണം, ക്രിസ്മസ് നാളുകളിലെ പ്രതിദിന റെക്കോർഡ് മദ്യവില്പന തകർക്കാൻ ലോകകപ്പ് ഫൈനൽ ആവേശത്തിന് കഴിഞ്ഞിട്ടില്ല. ഞായറാഴ്ചകളിലെ ശരാശരി മദ്യവില്പന 30 കോടിയായി ഉയരുകയും ചെയ്തിട്ടുണ്ട്.