ബഫർ സോൺ; വിദഗ്ധ സമിതി കാലാവധി രണ്ട് മാസം കൂടി നീട്ടാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ബഫർ സോൺ വിദഗ്ധ സമിതി കാലാവധി രണ്ട് മാസം കൂടി നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ബഫർ സോൺ വിഷയത്തിൽ ഫീൽഡ് സർവേ ഉടൻ ആരംഭിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു. ഫീൽഡ് സർവേ എന്ന് മുതലെന്ന് വിദഗ്ധ സമിതി തീരുമാനിക്കുമെന്നും യോഗത്തിൽ തീരുമാനമായി.

അതേസമയം, ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതിയിൽ സാവകാശം തേടും. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേൽ പരാതി നൽകാനുള്ള സമയ പരിധി അടുത്ത മാസം അഞ്ച് വരെ നീട്ടും. പരാതി നൽകാനുള്ള സമയ പരിധി ഈ മാസം 23 ന് അവസാനിക്കാനിരിക്കുകയായിരുന്നു. ഫീൽഡ് സർവേ എപ്പോൾ തുടങ്ങണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ വിദഗ്ധ സമിതി യോഗം ചേരും.