ഇന്ത്യയില്‍ ഏറ്റവും കുറവ് ചേരി നിവാസികളുള്ള സംസ്ഥാനം കേരളമെന്ന് റിപ്പോര്‍ട്ട്. എ.എ റഹീം എം.പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നു കൊണ്ടിരിക്കുകയാണെന്നും മറുപടി പറയുന്ന വേളയില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി.
45,471 പേരാണ് കേരളത്തില്‍ ചേരി നിവാസികളായുള്ളത്. എന്നാല്‍, ഏറ്റവും കൂടുതല്‍ ചേരി നിവാസികള്‍ മഹാരാഷ്ട്രയിലാണുള്ളത്. 25 ലക്ഷത്തോളം കുടുംബങ്ങളാണ് മഹാരാഷ്ട്രയില്‍ ചേരിയില്‍ ജീവിക്കുന്നത്. 2011ലെ സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് 1.39 കോടി കുടുംബങ്ങള്‍ 1,08227 ചേരികളിലായി ജീവിക്കുന്നുണ്ട്. ഡല്‍ഹിയില്‍ മാത്രമായി 16,17,239 പേരാണ് ചേരിയില്‍ വസിക്കുന്നത്.
മറ്റു പ്രധാന നഗരങ്ങളില്‍ ചേരിയില്‍ താമസിക്കുന്നവരുടെ കണക്ക്
മുംബൈ- 52,06,473
ബംഗളൂരു- 7,12,801
ചെന്നൈ – 13,42,337
ഹൈദരാബാദ് – 22,87,014
കൊല്‍ക്കത്ത – 14,09,721

