ന്യൂഡൽഹി: വോസ്ട്രോ അക്കൗണ്ടുകൾ എന്ന പേരിൽ പ്രത്യേക രൂപ ട്രേഡിംഗ് അക്കൗണ്ടുകൾ തുറന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യൻ രൂപ ഉപയോഗിക്കാനുള്ള ശ്രീലങ്കയുടെ നീക്കത്തിന് പിന്നാലെയാണ് ഇതിനായി പ്രത്യേക രൂപ ട്രേഡിംഗ് അക്കൗണ്ടുകൾ തുറന്നത്.
ഇന്ത്യൻ രൂപയെ ശ്രീലങ്കയിൽ വിദേശ നാണയമായി നിയോഗിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകുന്നതിനായി ശ്രീലങ്കൻ സെൻട്രൽ ബാങ്ക് കാത്തിരിക്കുകയാണ്.
റഷ്യയുമായുള്ള രൂപയുടെ വ്യാപാരത്തിനായി 12 വോസ്ട്രോ അക്കൗണ്ടുകൾ തുറക്കാൻ ബാങ്കുകൾക്ക് ഇന്ത്യയുടെ സെൻട്രൽ ബാങ്ക് അനുമതി നൽകിയെന്നാണ് വിവരം. ശ്രീലങ്കയുമായുള്ള വ്യാപാരത്തിനുള്ള അഞ്ച് അക്കൗണ്ടുകളും മൗറീഷ്യസുമായുള്ള വ്യാപാരത്തിനുള്ള ഒരു അക്കൗണ്ടും ഉൾപ്പെടെ മറ്റ് ആറ് അക്കൗണ്ടുകൾക്കും അനുമതി നൽകിയിട്ടുണ്ടെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയുക്ത രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര ഇടപാടുകൾക്കുള്ള പ്രത്യേക രൂപ അക്കൗണ്ടുകളെയാണ് വോസ്ട്രോ അക്കൗണ്ടുകൾ എന്നറിയപ്പെടുന്നത്.

