കൊച്ചി: 2014ല്‍ അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നടന്‍ സോബി ജോര്‍ജിനും ഇടക്കൊച്ചി സ്വദേശി പീറ്റര്‍ വിത്സനും മൂന്ന് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ച് തോപ്പുംപടി കൊച്ചി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി.
അതേസമയം, കേസിലെ ഒന്നും മൂന്നും പ്രതികളാണ് സോബിയും പീറ്ററും. സോബിയുടെ അമ്മ ചിന്നമ്മ ജോര്‍ജാണ് കേസിലെ രണ്ടാം പ്രതി. ഇവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇവര്‍ക്ക് വേണ്ടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പള്ളുരുത്തി പോലീസാണ് കേസ് അന്വേഷണം നടത്തിയത്.

