തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എ പി അനിൽ കുമാറിനെതിരെ തെളിവില്ലെന്ന് കോടതിയെ അറിയിച്ച് സിബിഐ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സിബിഐ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
സോളാർ പീഡന കേസുമായി ബന്ധപ്പെട്ട് നേരത്തെ കോൺഗ്രസ് എംപിമാരായ ഹൈബി ഈഡനും അടൂർ പ്രകാശിനും സിബിഐ ക്ലീൻചിറ്റ് നൽകിയിരുന്നു. സോളാർ പീഡന പരാതിയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക അഴിമതിക്ക് പുറമെ ലൈംഗിക ചൂഷണവും നടന്നുവെന്നായിരുന്നു പരാതിക്കാരി വ്യക്തമാക്കിയത്.

