ന്യൂഡൽഹി: സഭയിൽ ആരുടെയും ജാതിയും മതവും പരാമർശിച്ച് സംസാരിക്കരുതെന്ന് നിർദ്ദേശം നൽകി ലോക്‌സഭാ സ്പീക്കർ ഓം ബിർല. ജാതിയും മതവും പറഞ്ഞു സംസാരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. താൻ താഴ്ന്ന ജാതിയിൽപ്പെട്ടയാൾ ആയതുകൊണ്ടു ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഹിന്ദിയെ ഇകഴ്ത്തി സംസാരിച്ചെന്ന് കോൺഗ്രസ് അംഗം എ.ആർ. റെഡ്ഡി പറഞ്ഞപ്പോഴായിരുന്നു സ്പീക്കർ ഇക്കാര്യം വ്യക്തമാക്കിയത്.
ജാതിയും മതവും നോക്കിയല്ല ജനങ്ങൾ പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. സഭയിൽ അതു പറയരുതെന്നും സ്പീക്കർ വ്യക്തമാക്കി. കോൺഗ്രസ് അംഗം ‘മുറി ഹിന്ദിയിൽ’ ചോദിച്ച ചോദ്യത്തിനു താൻ ‘മുറി ഹിന്ദിയിൽ’ മറുപടി നൽകാമെന്നായിരുന്നു നിർമല സീതാരാമന്റെ പരാമർശം.

