ഇറ്റാനഗർ: ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സൈനിക ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിലെ തവാംഗിൽ യാംഗ്‌ത്സെയ്ക്ക് സമീപമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ സൈനകർക്കാർക്കും ജീവൻ നഷ്ടമായിട്ടില്ലെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, നിരവധി സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യൻ സൈനികരിൽ ആറ് പേർക്കാണ് പരിക്കേറ്റതെന്നും ഇവരെ ഗുവാഹത്തിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. 600 ചൈനീസ് സൈനികർ സംഘർഷസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു.
ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ ശക്തമായി നേരിട്ടുവെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇരുഭാഗത്തുള്ള സൈനികർക്കും പരിക്കേറ്റിട്ടുണ്ട്. ഉന്നത സൈനിക ഇടപെടലിനെ തുടർന്ന് സൈനികർ പിൻവാങ്ങിയതിനാൽ വലിയ സംഘർഷം ഒഴിവായെന്നാണ് സൂചനകൾ.

