കൊച്ചി: യുഡിഎഫ് മുന്നണി ഒറ്റക്കെട്ടെന്നാണെന്നും തര്‍ക്കങ്ങളില്ലെന്നും കെ. മുരളീധരന്‍ എം.പി.
‘മുസ്ലിംലീഗ് നിലപാട് സാദ്ദിഖ് അലി തങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുകയാണ്. മുന്നണിക്കുള്ളില്‍ തര്‍ക്കങ്ങളില്ല. എല്ലാകാര്യങ്ങളിലും ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. മുന്നണിയെ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ ആര്‍ക്കും വിലക്കില്ല. ആര്‍ക്കും ഏത് ജില്ലയില്‍ നടക്കുന്ന പാര്‍ട്ടി പരിപാടികളിലും പങ്കെടുക്കാം. പക്ഷേ അതത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയറിയണമെന്നാണ് നിര്‍ദ്ദേശം. എല്ലാ മാസവും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി ചേരണമെന്നത് ചര്‍ച്ചയില്‍ ഉയര്‍ന്നുവെന്നും’ മുരളീധരന്‍ വിശദീകരിച്ചു.

