ന്യൂഡല്‍ഹി: യുപിഐ പേയ്മെന്റ് സംവിധാനം നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഇപ്പോള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സംവിധാനമാണ്. യുപിഐ ബാങ്ക്-ടു-ബാങ്ക് പണം കൈമാറ്റം എളുപ്പവും സുരക്ഷിതവുമാക്കി. എന്നാല്‍ യുപിഐയ്ക്ക് ചില നിയന്ത്രണങ്ങള്‍ ഉണ്ട്. ഒരു വ്യക്തിക്ക് യുപിഐ വഴി പ്രതിദിനം പരമാവധി ഒരു ലക്ഷം രൂപ വരെ അടയ്ക്കാം. കാനറ ബാങ്ക് പോലുള്ള ചെറുകിട ബാങ്കുകള്‍ 25,000 രൂപ മാത്രം അനുവദിക്കുമ്പോള്‍ എസ്ബിഐ പോലുള്ള വന്‍കിട ബാങ്കുകള്‍ പ്രതിദിന യുപിഐ ഇടപാട് പരിധി 1,00,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
അതിനാല്‍ പ്രതിദിന ഇടപാട് ബാങ്കുകള്‍ അനുസരിച്ച് ചിലപ്പോള്‍ മാറാം. ഒരു ദിവസത്തെ പണ കൈമാറ്റ പരിധിക്കൊപ്പം ഒരു ദിവസം നടത്തേണ്ട യുപിഐ കൈമാറ്റങ്ങളുടെ എണ്ണത്തിനും പരിധിയുണ്ട്. പ്രതിദിന യുപിഐ ട്രാന്‍സ്ഫര്‍ പരിധി 20 ഇടപാടുകളായി നടത്താന്‍ സാധിക്കുക. പരിധി കഴിഞ്ഞാല്‍ പരിധി പുതുക്കാന്‍ 24 മണിക്കൂര്‍ കാത്തിരിക്കണം. എന്നാല്‍, ഇതും ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വ്യത്യാസപ്പെടാം.
ഗൂഗിള്‍ പേ, ഫോണ്‍ പേ, ആമസോണ്‍ പേ എന്നിവയുടെ ട്രാന്‍സ്ഫര്‍ പരിധികളെക്കുറിച്ച് അറിയാം…
ജിപേ എല്ലാ ഒരു ദിവസം 10 ഇടപാട് എന്ന പരിധിയില്‍ പ്രതിദിനം 1,00,00 രൂപ വരെ പണ കൈമാറ്റം അനുവദിക്കുന്നു. ഫോണ്‍പേ പ്രതിദിന യുപിഐ ഇടപാട് പരിധി 1,00,000 രൂപയാണ്. എന്നിരുന്നാലും പരിധി ഓരോ ബാങ്കിനും വ്യത്യാസപ്പെടാം. അതോടൊപ്പം, ഒരു വ്യക്തിക്ക് ബാങ്കിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഫോണ്‍പേ വഴി പ്രതിദിനം പരമാവധി 10 അല്ലെങ്കില്‍ 20 എണ്ണം ഇടപാടുകള്‍ നടത്താം. ഈ രണ്ട് ആപ്പുകളില്‍ ഒരു ഉപയോക്താവിന് നടത്താവുന്ന മണി റിക്വസ്റ്റ് 2000 രൂപയാണ്.
പേടിഎം യുപിഐ ഉപയോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ പണം ഒരു ദിവസം കൈമാറാന്‍ സാധിക്കും. ഒപ്പം പേടിഎം ആപ്പിന് മണിക്കൂറിലും ദിവസേനയുള്ള പണ കൈമാറ്റത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. പേടിഎം പ്രതിദിന മണി ട്രാന്‍സ്ഫര്‍ പരിധി – 1,00,000 രൂപയാണ്.പേടിഎമ്മില്‍ ഒരു മണിക്കൂര്‍ പണം ട്രാന്‍സ്ഫര്‍ പരിധി- 20,000 രൂപയാണ്. ഒരു മണിക്കൂറിലെ പേടിഎം യുപിഐ ഇടപാടുകളുടെ എണ്ണം- 5 ആണ്. പ്രതിദിന ഇടപാടുകള്‍ 20 തന്നെയാണ്.
ആമസോണ്‍ പേയും യുപിഐ വഴിയുള്ള പരമാവധി പണ കൈമാറ്റ പരിധി 1,00,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ആമസോണ്‍ പേ യുപിഐയില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമുള്ള ആദ്യ 24 മണിക്കൂറില്‍, ഉപയോക്താക്കള്‍ക്ക് 5,000 രൂപ വരെ മാത്രമേ ഇടപാട് നടത്താന്‍ കഴിയൂ. ബാങ്കിനെ ആശ്രയിച്ച് പ്രതിദിനം ഇടപാടുകളുടെ എണ്ണം 20 ആയി ആമസോണ്‍ പേയില്‍ നിശ്ചയിച്ചിരിക്കുന്നു.

