ഗോവയിലെ മോപ്പ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

നോര്‍ത്ത് ഗോവയിലെ മോപ്പ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. വിമാനത്താവളത്തിന്റെ ആദ്യഘട്ടമാണ് ഇന്ന് കമ്മീഷന്‍ ചെയ്യുന്നത്. 2,870 കോടി രൂപ ചെലവില്‍ 2,312 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന വിമാനത്താവളം സംസ്ഥാനത്തെ രണ്ടാമത്തെ വിമാനത്താവളമാണ്. ജിഎംആര്‍ ഗോവ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനാണ് 40 വര്‍ഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല.

‘ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 44 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടാകും. പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാക്കിയാല്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനാവും. ഗോവയില്‍ ഇപ്പോഴുള്ള ദബോലിം വിമാനത്താവളത്തിന് ഒരു വര്‍ഷം 85 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടെങ്കിലും ചരക്ക് ഗതാഗതത്തിനുള്ള സൗകര്യം ഇവിടെ ഇല്ല. അത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് പുതിയ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്’- മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി.

അതേസമയം, പനാജിയില്‍ നടക്കുന്ന ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമാപന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും