പാലക്കാട്: ആലത്തൂരിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിലെ റീജണൽ ലാബിന്റെ പ്രവർത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷിക്കാം. അനലിറ്റിക്കൽ അസിസ്റ്റന്റ് ട്രെയിനി (കെമിസ്ട്രി) തസ്തികയിൽ പ്രതിമാസ വേതനം 17,500 രൂപയാണ്. യോഗ്യത ബി.ടെക് ഡയറി സയൻസ് ആൻഡ് ടെക്നോളജി. ഇവരുടെ അഭാവത്തിൽ എം.എസ്.സി രസതന്ത്രം ഉള്ളവരെ പരിഗണിക്കും. അനലിറ്റിക്കൽ അസിസ്റ്റന്റ് ട്രെയിനി (മൈക്രോ ബയോളജി) തസ്തികയിൽ 17,500 രൂപയാണ് പ്രതിമാസ വേതനം. എം.ടെക് ഇൻ ഡയറി മൈക്രോബയോളജി /എം.എസ്.സി ഫുഡ് മൈക്രോ ബയോളജി എന്നിവയാണ് യോഗ്യത.
ഈ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ എം.എസ്.സി മൈക്രോ ബയോളജി ഉള്ളവരെ പരിഗണിക്കും. കുറഞ്ഞത് ആറുമാസത്തെ എൻ.എ.ബി.എൽ പ്രവൃത്തിപരിചയം അഭികാമ്യം. ഇരു തസ്തികയിലേക്കും പ്രായം 21 നും 35 നും മധ്യേ.
ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം നേരിട്ടോ തപാൽ മുഖേനയോ പ്രിൻസിപ്പാൾ ക്ഷീരപരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ് ആലത്തൂർ, പാലക്കാട് 678541-ൽ അപേക്ഷ നൽകാം. ഡിസംബർ 15 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നൽകണം.
കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ പട്ടിക ഡിസംബർ 17 ന് ഉച്ചയ്ക്ക് 12 ന് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. ഡിസംബർ 23 ന് രാവിലെ 11 ന് ആലത്തൂർ ക്ഷീരപരിശീലന കേന്ദ്രത്തിൽ അഭിമുഖം നടക്കും. അപേക്ഷയിൽ ഫോൺ നമ്പർ വ്യക്തമായി എഴുതണമെന്നും അഭിമുഖ സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസൽ കൈവശം കരുതണമെന്നും പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04922 226040.

