യോഗ ഇൻസ്ട്രക്ടറുടെ ഒഴിവ്

തിരുവനന്തപുരം: മലയാലപ്പുഴ ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ (ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്റർ) യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രതിമാസം 8000 രൂപ വേതനത്തിലും പ്രൊജക്ടിന്റെ നടത്തിപ്പിലേക്കായി പ്രതിദിനം 450 രൂപ വേതനത്തിലും യോഗ്യരായ ഉദ്യോഗാർഥികളെ നിയമിക്കുന്നു. പ്രായപരിധി 50 വയസ്.

ഒരു വർഷത്തെ യോഗസർട്ടിഫിക്കറ്റ് കോഴ്സ്/ ബിഎൻവൈഎസ്, ബിഎഎംഎസ്, എം എസ്സി (യോഗ)/പിജി, ഡിപ്ലോമ എന്നീ യോഗ്യതയുള്ളവർക്ക് ഡിസംബർ 16ന് രാവിലെ 10ന് മലയാലപ്പുഴ വെട്ടൂർ ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ നടക്കുന്ന കൂടികാഴ്ചയിൽ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം പങ്കെടുക്കാം. ഫോൺ : 8075 991 551.