ഛത്രപതി ശിവജി ഭരിക്കുമ്‌ബോള്‍ ഇലക്ട്രിക് ബള്‍ബോ? അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ ട്രോളന്മാര്‍

നടന്‍ അക്ഷയ് കുമാര്‍ ഛത്രപതി ശിവജിയുടെ വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. വീഡിയോയില്‍ അക്ഷയ് കുമാറിന്റെ തലയ്ക്ക് മുകളില്‍ കാണുന്ന ഇലക്ട്രിക് ബള്‍ബുകള്‍ ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്.

1630 മുതല്‍ 1680 വരെയുള്ള കാലഘട്ടത്തില്‍ ഛത്രപതി ശിവജി മഹാരാജ് ഭരിക്കുമ്‌ബോള്‍ ഇലക്ട്രിക് ബള്‍ബുകള്‍ കണ്ടുപിടിച്ചിരുന്നോ എന്നാണ് ട്രോളന്മാരുടെ ചോദ്യം. ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ പ്രഖ്യാപന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ശിവജിയുടെ ഗെറ്റപ്പിലെത്തുന്ന അക്ഷയ് കുമാറിനെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്.

സാമ്രാട്ട് പൃഥ്വിരാജി’ന് ശേഷം അക്ഷയ് കുമാര്‍ വീണ്ടും ചരിത്ര പുരുഷ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മഞ്ജരേക്കര്‍ ആണ്. അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രം കൂടിയാണിത്.