സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷകള്‍ പുനക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ 14-മുതല്‍ ആരംഭിക്കുന്ന സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷകള്‍ പുനക്രമീകരിച്ചു. ഡിസംബര്‍ 16 ന് നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ക്കാണ് മാറ്റം.

പത്താം ക്ലാസിന്റെ ഒന്നാം ഭാഷ പേപ്പര്‍ 16-ന് 10 മണിക്കാണ് നേരത്തേയുള്ള ടൈംടേബിള്‍ അനുസരിച്ച് ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇത് രാവിലെ 9.30 മുതല്‍ 11.15 വരെ ആക്കി പുന:ക്രമീകരിച്ചു. 8-ാം ക്ലാസിന്റെ കലാകായിക പ്രവൃത്തിപരിചയ പരീക്ഷ 9.30 മുതല്‍ 12.15 വരെ നടക്കും. ഡിസംബര്‍ 16-ലെ ഒന്‍പതാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ 21 ന് 1.30 മുതല്‍ 4.15 വരെ നടക്കും. ഡിസംബര്‍ 14 മുതല്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ നടക്കുന്നത്.