പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിൽ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിൽ) വിവിധ വകുപ്പുകളിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റെസിഡന്റ്/ജൂനിയർ റെസിഡൻസ് തസ്തികകളിലേക്കാണ് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുക. ഫോൺ: 0491-2951010, 9539056395.
താത്പര്യമുള്ളവർ ഡിസംബർ 19 ന് രാവിലെ 10 ന് പാലക്കാട് മെഡിക്കൽ കോളെജിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഡയറക്ടർ അറിയിച്ചു.
അതേസമയം, മുണ്ടൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പഞ്ചായത്തിൽ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ള വനിതകൾക്കാണ് അപേക്ഷിക്കാവുന്നത്. വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ വയസിളവ് അനുവദിക്കും.
അപേക്ഷയുടെ മാതൃക പാലക്കാട് അഡീഷണൽ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലോ ബന്ധപ്പെട്ട സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും. മുൻവർഷങ്ങളിൽ അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കാം. ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, പാലക്കാട് അഡീഷണൽ, കോങ്ങാട് പി.ഒ., പഴയ പോലീസ് സ്റ്റേഷന് സമീപം-68631 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.
നിബന്ധനകൾ പാലക്കാത്തതും സപ്പോർട്ടിങ് ഡോക്യുമെന്റ്സ്, സ്ഥിരതാമസക്കാരിയാണ് എന്ന് തെളിയിക്കുന്ന രേഖകൾ കൃത്യമായി വെക്കാത്തതുമായ അപേക്ഷകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുമെന്ന് ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0491-2847770. അപേക്ഷകൾ ഡിസംബർ 24 ന് വൈകീട്ട് അഞ്ചിനകം നൽകണം.

