യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 21 ട്രെയിനുകൾ ഡിസംബർ 11 വരെ റദ്ദാക്കിയതായി അറിയിപ്പ്

തിരുവനന്തപുരം: കേരളത്തിലെ യാത്രക്കാർക്ക് അറിയിപ്പുമായി റെയിൽവേ. ഡിസംബർ ഒന്നു മുതൽ 12 വരെ റെയിൽവേ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചുവേളി റെയിൽവേ യാർഡിൽ പ്ലാറ്റ്‌ഫോം നിർമാണവും ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്. 21 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 34 എണ്ണം ഭാഗികമായും റദ്ദാക്കി. നാല് ട്രെയിനുകൾ വഴി തിരിച്ചു വിടുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

വിശദവിവരങ്ങൾ

06772 കൊല്ലം-കന്യാകുമാരി മെമു എക്‌സ്പ്രസ് (ഡിസംബർ ഒന്നു മുതൽ 11 വരെ )
06773 കന്യാകുമാരി-കൊല്ലം മെമു എക്‌സ്പ്രസ് (ഡിസംബർ ഒന്നു മുതൽ 11 വരെ
06429 കൊച്ചുവേളി-നാഗർകോവിൽ എക്‌സ്പ്രസ് (ഡിസംബർ ഒന്നു മുതൽ 11 വരെ )
06430 നാഗർകോവിൽ-കൊച്ചുവേളി എക്‌സ്പ്രസ് (ഡിസംബർ ഒന്നുമുതൽ 11 വരെ )
16350 നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് (ഡിസംബർ ഏഴുമുതൽ 12 വരെ)
16349 കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ് (ഡിസംബർ ഏഴുമുതൽ 12 വരെ)
12202 കൊച്ചുവേളി-ലോകമാന്യതിക് ഗരീബ് രഥ് എക്‌സ്പ്രസ് (ഡിസംബർ എട്ടുമുതൽ 11 വരെ )
12201 ലോകമാന്യതിലക് – കൊച്ചുവേളി ഗരീബ് രഥ് എക്‌സ്പ്രസ് (ഡിസംബർ ഒമ്പതു മുതൽ 12 വരെ )
16319 കൊച്ചുവേളി-എസ്.എം.വി.ടി ബംഗളൂരു ഹംസഫർ എക്‌സ്പ്രസ് (ഡിസംബർ എട്ടുമുതൽ 10 വരെ )
16320 എസ്.എം.വി.ടി ബംഗളൂരു -കൊച്ചുവേളി ഹംസഫർ എക്‌സ്പ്രസ് (ഡിസംബർ ഒമ്പതുമുതൽ 11 വരെ )
16355 കൊച്ചുവേളി -മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് (ഡിസംബർ എട്ടുമുതൽ 10 വരെ )
16356 മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ് (ഡിസംബർ ഒമ്പതു മുതൽ 11 വരെ )
16342 തിരുവനന്തപുരം-ഗുരുവായൂർ ഇൻറർസിറ്റി (ഡിസംബർ11)
16341 ഗുരുവായൂർ -തിരുവനന്തപുരം ഇൻറർസിറ്റി (ഡിസംബർ12)
06423 കൊല്ലം-തിരുവനന്തപുരം എക്‌സ്പ്രസ് (ഡിസംബർ11)
06426 നാഗർകോവിൽ-കൊല്ലം എക്‌സ്പ്രസ് (ഡിസംബർ11)
06427 കൊല്ലം-നാഗർകോവിൽ എക്‌സ്പ്രസ് (ഡിസംബർ11)
06639 പുനലൂർ-നാഗർകോവിൽ എക്‌സ്പ്രസ് (ഡിസംബർ11)
06640 കന്യാകുമാരി-പുനലൂർ എക്‌സ്പ്രസ് (ഡിസംബർ 11)
16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (ഡിസംബർ11)
16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് (ഡിസംബർ11)