കോട്ടയം: കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ ഇനി വേണ്ടെന്ന് ശശി തരൂര്‍ എം.പി അഭിപ്രായപ്പെട്ടു.
‘ഒരു ഗ്രൂപ്പിലും അംഗമല്ല. യുണൈറ്റഡ് കോണ്‍ഗ്രസാണ് വേണ്ടത്. വിഭാഗീയതയില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എല്ലായിടത്തും പോകാന്‍ ആവശ്യപ്പെട്ടത്. എല്ലാ ജില്ലകളിലും പോകണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശം. അത് അനുസരിച്ചാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. പിന്നെ എന്തിനാണ് വിവാദം? കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ പരാതിയ്ക്ക് മറുപടി നല്‍കും. കോട്ടയം സന്ദര്‍ശനം ഡി സി സിയെ അറിയിച്ചിട്ടുണ്ട്. ആരാണ് വിളിച്ചതെന്നും, എപ്പോഴാണ് വിളിച്ചതെന്നും തെളിവുണ്ട്. പത്തനംതിട്ട ഡി സി സിയെയും സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചു. ഓരോ ജില്ലയില്‍ പോകുമ്‌ബോഴും ഡിസിസിയെ അറിയിക്കാറുണ്ട്’- തരൂര്‍ പറഞ്ഞു.

