കോഴിക്കോട്: വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി.
‘പ്രദേശത്തെ ക്രമസമാധാന പരിപാലനത്തിന് പൊലീസ് പര്യാപ്തമാണ്. പദ്ധതി പ്രദേശത്തിനകത്ത് സംരക്ഷണം നല്‍കാനാണ് കേന്ദ്രസേന. പദ്ധതി പ്രദേശത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേന്ദ്ര സേനയെ ആവശ്യപ്പെട്ടതില്‍ തെറ്റില്ല. വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തിനും പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കും ബാഹ്യ ഇടപെടലുകള്‍ ഉണ്ടോയോ എന്നത് അന്വഷണത്തില്‍ വ്യക്തമാകേണ്ടതുണ്ട്. മന്ത്രി ആന്റണി രാജുവിന്റെ വാദങ്ങളെ തള്ളി കളയാന്‍ കഴിയില്ല. പ്രദേശത്തെ കുറിച്ച് കൂടുതല്‍ അറിയാവുന്ന വ്യക്തിയാണ് അദ്ദേഹം. വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവെക്കാന്‍ പറയുന്നത് ബുദ്ധിയില്ലാത്തവരാണ്’- മന്ത്രി കൂട്ടിച്ചേര്‍ത്തു.

