പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് ഓൺലൈൻ മുഖേനെ സന്നിധാനത്ത് താമസസൗകര്യം ബുക്ക് ചെയ്യാൻ അവസരം. ഡോണർ ഹൗസിലെ മുറികളും ഗസ്റ്റ് ഹൗസിലെ മുറികളും ബുക്ക് ചെയ്യാനുള്ള അവസരമാണ് തീർത്ഥാടകർക്ക് ലഭിച്ചിട്ടുള്ളത്. 650 മുറികളാണ് ആകെയുള്ളത്. ഇതിൽ 104 മുറികൾ ഓൺലൈൻ ബുക്കിംഗിനായി അനുവദിച്ചിട്ടുണ്ട്.
ദേവസ്വം ബോർഡ് വെബ്സൈറ്റ് വഴിയാണ് മുറികൾ ഓൺലൈനായി ബുക്ക് ചെയ്യേണ്ടത്. ശബരിമല ഗസ്റ്റ്ഹൗസിലെ രണ്ട് കിടക്കകളടങ്ങുന്ന സാധാരണ മുറിക്ക് 12 മണിക്കൂറിന് 1,000 രൂപയാണ് നിരക്ക. 2,000 രൂപയാണ് 24 മണിക്കൂറിന് ഈടാക്കുന്നത്.
കൂട്ടമായെത്തുന്ന ഭക്തർക്ക് താമസിക്കാൻ ഡോർമിറ്ററി സംവിധാനവുമുണ്ട്. 12 മണിക്കൂറിന് 250 രൂപയും 16 മണിക്കൂറിന് 350 രൂപയുമാണ് ഇവിടുത്തെ നിരക്ക്. പാണ്ടിത്താവളം, താഴെ തിരുമുറ്റം, പമ്പ മണപ്പുറം എന്നിവിടങ്ങളിൽ വിരിഷെഡ് സൗകര്യവും തീർത്ഥാടകർക്കായി സജ്ജമാക്കിയിട്ടുണ്ട്.

