തിരുവനന്തപുരം: ഒരു പ്രമുഖ ഗവണ്മെന്റ് സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് അപേക്ഷകൾ ക്ഷണിച്ചു.
സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിന്റെ വെബ്‌സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 16 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്: www.kcmd.in.
അതേസമയം, പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി പാറശ്ശാലയിലെ AK, KASP, Medicep പദ്ധതികളിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ പി.ഡി.സി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ തത്തുല്ല്യ കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം. അപേക്ഷകർ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾപ്പെടുന്നവരാകണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471- 2202266. ഡിസംബർ 12 വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷകൾ ലഭിക്കണം.

