കോട്ടയം: ഷാജി കാളിയത്തിനെ കെപിസിസി അംഗമാക്കിയ തീരുമാനം കോണ്‍ഗ്രസ് മരവിപ്പിച്ചു. ശശി തരൂരിന്റെ പത്രികയില്‍ ഒപ്പിട്ട മലപ്പുറത്തെ ഒരേയൊരു നേതാവായിരുന്നു ഇദ്ദേഹം. തരൂരിന്റെ മലപ്പുറത്തെ സ്വീകരണ പരിപാടിയിലും സജീവമായിരുന്നു ഷാജി. ഷാജിയെ കെപിസിസി അംഗമാക്കുന്നതിനെതിരെ നേരത്തേയും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.
അതേസമയം, ശശി തരൂരിന്റെ കോട്ടയം സന്ദര്‍ശനം അറിയിച്ചില്ലെന്ന് ഡിസിസി നേതൃത്വം കെപിസിസിയെ ഔദ്യോഗികമായി അറിയിച്ചു. ജില്ലാ നേതൃത്വത്തെ അറിയിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി.

