വിവാദങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹമില്ല: തിരുവഞ്ചൂര്‍

ശശി തരൂര്‍ എം.പി ഉദ്ഘാടകനാവുന്ന കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്, വിവാദങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹമില്ലാത്തതിനാലാണ് വിട്ടുനില്‍ക്കുന്നത്. പരിപാടി സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കോണ്‍ഗ്രസുമായി കൂടിയാലോചന നടത്തിയില്ല. പരിപാടിക്കെതിരെ പരാതി ലഭിച്ചു. ഇത് അച്ചടക്ക സമിതി പരിശോധിക്കാനിരിക്കുകയാണ്. ശശി തരൂര്‍ പാര്‍ട്ടിയില്‍ സമാന്തരനീക്കം നടത്തുമെന്ന് കരുതുന്നില്ല. പാര്‍ട്ടി ചട്ടക്കൂട് ആര് മറികടക്കുന്നതിനും കൂട്ടുനില്‍ക്കില്ല’- അദ്ദേഹം വിശദീകരിച്ചു.

അതേസമയം, ഈരാറ്റുപേട്ടയില്‍ ഇന്ന് വൈകിട്ട് 5.30ന് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മഹാ സമ്മേളനത്തില്‍ ‘വര്‍ഗീയ ഫാസിസം ഇന്നിന്റെ കാവലാള്‍’ എന്ന വിഷയത്തിലാണ് ശശി തരൂര്‍ സംസാരിക്കുക. തിരുവനന്തപുരത്ത് മേയര്‍ക്കെതിരെ നടന്ന പരിപാടിക്ക് ശേഷം തരൂര്‍ പങ്കെടുക്കുന്ന ആദ്യ രാഷ്ട്രീയ യോഗമായിരിക്കും ഇത്. തരൂര്‍ പരിപാടി പാര്‍ട്ടിയിലും യൂത്ത് കോണ്‍ഗ്രസിനും വിവാദമായെങ്കിലും യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പരിപാടിയുമായി മുന്നോട്ട് പോവുകയായിരുന്നു.