തൊഴിൽ വിപണിയുടെ ഉയർച്ച; വിദേശത്ത് ജോലി ചെയ്യുന്നവർ സ്വദേശത്തേക്ക് അയക്കുന്ന പണത്തിൽ ഇന്ത്യ റെക്കോർഡ് നേട്ടത്തിനരികെ

ന്യൂഡൽഹി: വിദേശത്ത് ജോലി ചെയ്യുന്നവർ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന്റെ കണക്ക് ലോകബാങ്ക് പുറത്തുവിടുമ്പോൾ ഇന്ത്യ റെക്കോർഡ് നേട്ടത്തിലേക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ. പ്രവാസി പണത്തിന്റെ വരവിൽ ഇത്തവണ ഇന്ത്യക്കാർ റെക്കോർഡ് നേട്ടം കരസ്ഥമാക്കുമെന്നാണ് സൂചനകൾ.

കോവിഡാനന്തര കാലത്തെ തൊഴിൽ മേഖലയുടെ മാറ്റമാണ് ഇന്ത്യയിലേക്കുള്ള പണത്തിന്റെ ഒഴുക്കിന് കാരണം. യു എസിലെയും മറ്റ് വികസിത രാജ്യങ്ങളിലെയും വേതന വർധനയും ശക്തമായ തൊഴിൽ വിപണിയുടെ ഉയർച്ചയും വർദ്ധനവിന് കാരണമാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈജിപ്ത്, ഫിലിപ്പീൻസ്, മെക്‌സിക്കോ, ചൈന എന്നിവയാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള പണം വരവിൽ മുന്നിലുള്ള മറ്റ് രാജ്യങ്ങൾ.