പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിൽ ബ്ലോക്ക് തലത്തിൽ നിർവഹണത്തിനായി നിലവിലെ ബ്ലോക്ക് കോർഡിനേറ്റർമാരുടെ ഒഴിവിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരങ്ങളും www.kudumbashree.org വെബ്സൈറ്റിൽ ലഭ്യമാണ്.
ബി സി.1,ബ്ലോക്ക് കോ-ഓർഡിനേറ്റർ (എൻ.ആർ.എൽ.എം) ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഡി.ഡി.യു.ജി.കെ.വൈ), മൂന്ന് ഒഴിവ്. ബിരുദാനന്തര ബിരുദം, കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പംഗം ആയിരിക്കണം. 2022 ഒക്ടോബർ ഒന്നിന് 35 വയസിൽ കൂടാൻ പാടില്ല, 20,000 രൂപ, ജില്ലാ അടിസ്ഥാനത്തിൽ എഴുത്തു പരീക്ഷയും അഭിമുഖവും.
ബി.സി. 3, ബ്ലോക്ക് കോ-ഓർഡിനേറ്റർ( എം.ഐ.എസ്) നാല് ഒഴിവ്. ബിരുദം : കംപ്യൂട്ടർ പരിഞ്ജാനം നിർബന്ധം(എം എസ് ഓഫീസ്) വനിതകൾ മാത്രം (കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പംഗം ആയിരിക്കണം). 2022 ഒക്ടോബർ ഒന്നിന് 35 വയസിൽ കൂടാൻ പാടില്ല. 15,000 രൂപ. ജില്ലാ അടിസ്ഥാനത്തിൽ എഴുത്തു പരീക്ഷയും അഭിമുഖവും.
ഉദ്യോഗാർഥികൾ പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. പരീക്ഷ ഫീസായി ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, പത്തനംതിട്ട എന്ന വിലാസത്തിൽ പത്തനംതിട്ട യൂണിയൻ ബാങ്ക്, ശാഖയിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. ജില്ലാമിഷൻ ഓഫീസിൽ നേരിട്ടോ, ജില്ലാമിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഡിസംബർ 15ന് വൈകുന്നേരം അഞ്ചു വരെ. ഫോൺ : 0468 2 221 807

