കൊച്ചി: എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിഫാം ഫാർമസി ഡിപ്ലോമയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനും. ഉയർന്ന പ്രായപരിധി 40 വയസ്.( പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന). താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് അയക്കണം.
ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് ഫാർമസിസ്റ്റ് എന്ന് ഇ-മെയിൽ സബ്ജെക്ടിൽ വൃക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും ഫോട്ടോ കോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം. ഡിസംബർ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി വേണം അപേക്ഷ അയക്കേണ്ടത്.
അതേസമയം, എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ റേഡിയോഗ്രാഫർ വിത്ത് എം.ആർ.ഐ ആന്റ് സി.ടി എക്സ്പീരിയൻസ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നിക്സ് (ഡി.ആർ.ടി), പാരാമെഡിക്കൽ രജിസ്ട്രേഷനും. ഉയർന്ന പ്രായപരിധി 40 വയസ്.( പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന). താൽപര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് അയക്കണം.
ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് റേഡിയോഗ്രാഫർ എന്ന് ഇ-മെയിൽ സബ്ജെക്ടിൽ വൃക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഈ ഓഫീസിൽ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും ഫോട്ടോ കോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം. ഡിസംബർ 11 വൈകിട്ട് അഞ്ചിനകം അപേക്ഷ അയക്കണം.

