പുതുചരിത്രം; ജര്‍മനി-കോസ്റ്ററിക്ക മത്സരം നിയന്ത്രിച്ചത് മൂന്ന് വനിതാ റഫറിമാര്‍

ജര്‍മനി-കോസ്റ്ററിക്ക മത്സരം നിയന്ത്രിച്ചത് മൂന്ന് വനിതാ റഫറിമാര്‍. ഫ്രഞ്ചുകാരി സ്റ്റെഫാനി ഫ്രാപ്പാര്‍ട്ടായിരുന്നു കളി നിയന്ത്രിച്ചത്. ബ്രസീലുകാരി ന്യൂസ ബാക്കും മെക്‌സിക്കോ സ്വദേശി കരേന്‍ ഡയസും സൈഡ് ലൈനില്‍ അസിസ്റ്റന്റ് റഫറിമാരായി. ജര്‍മനിയുടെയും കോസ്റ്റാറിക്കയുടെയും അതിവേഗങ്ങളെ ഇവരുടെ കണ്ണുകള്‍ പിന്തുടര്‍ന്നു.

12 ഫൗളുകളുണ്ടായി. ഒരിക്കല്‍ മാത്രം കോസ്റ്റാറിക്ക താരത്തിനെതിരെ സ്റ്റെഫാനിയുടെ കൈകളില്‍ മഞ്ഞക്കാര്‍ഡുയര്‍ന്നു. സ്റ്റെഫാനിയുടെ തീരുമാനങ്ങളില്‍ താരങ്ങളും വലുതായി പരാതിപ്പെട്ടില്ല. തര്‍ക്കങ്ങളും ഉണ്ടായില്ല.

കോസ്റ്റാറിക്കയുടെയും ജര്‍മനിയുടെയും തീപാറും പോരാട്ടം കണ്ട ആറ് ഗോള്‍ പിറന്ന മത്സരം ഇനി ഈ വനിതാ റഫറിമാരുടെ കൂടി പേരിലാകും ഓര്‍മിക്കപ്പെടുക.