ന്യൂഡല്‍ഹി: ജി 20 അധ്യക്ഷപദം ഇന്ത്യക്ക് വലിയ അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭക്ഷ്യസുരക്ഷ, സമാധാനം, സുസ്ഥിര വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കും. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’എന്നതാണ് ആശയം. ജി20 അധ്യക്ഷസ്ഥാനം ഇന്ത്യക്ക് ലഭിച്ചതില്‍ അഭിമാനിക്കുന്നതായി നിരവധിപ്പേര്‍ കത്തെഴുതിയിരുന്നു. ഇതു നമുക്കു വലിയൊരു അവസരമാണ്. ആഗോള നന്മയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ലഭിച്ച അവസരം പ്രയോജനപ്പെടുത്തണം. രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ ‘വിക്രം എസ്’ വിജയകരമായി വിക്ഷേപിച്ചതില്‍ ഐഎസ്ആര്‍ഒക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ നേട്ടം അയല്‍രാജ്യങ്ങളുമായും പങ്കിടുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയും ഭൂട്ടാനും സംയുക്തമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹം വിക്ഷേപിച്ചു. .ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് ആകാശം ഒരു പരിധിയല്ല. വലിയ ചിന്തകളിലൂടെ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കൂ…’- പ്രധാനമന്ത്രി പറഞ്ഞു.

