അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അസഭ്യം പറഞ്ഞ പരാതിയില്‍ നടന് ശ്രീനാഥ് ഭാസിക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. കേസ് നേരത്തെ ഒത്തുതീര്‍പ്പാകുകയും പരാതിക്കാരിയായ പെണ്‍കുട്ടി പരാതി പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു.
സിനിമാ പ്രമോഷന് അഭിമുഖത്തിനിടെ നടന്ന സംഭവം ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ വഴിവച്ചിരുന്നു. പടച്ചോനേ ഇങ്ങള് കാത്തോളീ ആണ് അവസാനമായി പുറത്തിറങ്ങിയ ശ്രീനാഥ് ഭാസിയുടെ ചിത്രം. അദ്ദേഹത്തിന്റെ ഒരുപിടി ചിത്രങ്ങള്‍ അണിയറയിലൊരുങ്ങുകയാണ്. ഇതിനിടെയാണ് ആശ്വാസമായി വിലക്ക് നീക്കല്‍ തീരുമാനം വന്നത്.

