ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിലുള്ള യൂണിറ്റുകളിൽ കരാർ നിയമനം; വിവിധ തസ്തികളിൽ ഒഴിവുകൾ

തിരുവനന്തപുരം: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിലുള്ള യൂണിറ്റുകളിലേക്ക് വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.khrws.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 12.

അതേസമയം, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിലവിൽ ഒഴിവുള്ള സി.എ ടു എം.ഡി തസ്തികയിലേക്ക് (10,480 – 18,300 ശമ്പള സ്‌കെയിലിൽ) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ hrksmdfc@gmail.com വഴി ഓൺലൈനായി സമർപ്പിക്കാം.