അവതാര്‍-2: ബുക്കിംഗ് ആരംഭിച്ചു?

ആറ് ഭാഷകളിലായി ലോകവ്യാപക റിലീസാണ് അവതാര്‍-2 ഉദ്ദേശിക്കുന്നത്. ഇതില്‍ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ ഭാഷകളും അടങ്ങുന്നു. പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 3 ദിവസം കൊണ്ട് ചിത്രത്തിന്റെ 15000-ല്‍ അധികം ടിക്കറ്റുകളാണ് വിറ്റ് പോയത്.

റിലീസിന് 3 ആഴ്ചകള്‍ ബാക്കി നില്‍ക്കെ മികച്ച തുടക്കമാണ് നല്‍കുന്ന സൂചനകള്‍. ശനിയാഴ്ച മാത്രം ഇന്ത്യയില്‍ 45 സ്‌ക്രീനുകള്‍ കൂടിയാണ് അവതാറിനായി തുറക്കുന്നത്. ഡിസംബറിലേക്കുള്ള മുന്‍കൂര്‍ ബുക്കിംഗ് കൂടിയതോടെ തിയേറ്റര്‍ ഉടമകളും ആവേശത്തിലാണ്. ’13 വര്‍ഷം മുമ്ബ് അവതാര്‍ റിലീസ് ചെയ്തപ്പോള്‍, ചിത്രത്തിന് ലഭിച്ച വമ്ബിച്ച പ്രതികരണം കണ്ട് ഞങ്ങള്‍ അതിശയിച്ചു. അന്ന് ഇതൊരു ബ്ലോക്ക്ബസ്റ്ററായിരുന്നു, ഇപ്പോഴും ഇത് സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കുന്നു’- സിനിപോളിസ് സിഇഒ ദേവാങ് സമ്ബത്ത് പറയുന്നു.

അതേസമയം, നിലവില്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഡിസംബര്‍-1 മുതല്‍ ചിത്രത്തിന്റെ ബുക്കിംഗ് കേരളത്തില്‍ ആരംഭിച്ചേക്കുമെന്നാണ് സൂചന. ഡോക്ടര്‍ സ്‌ട്രെയിഞ്ച് പോലുള്ള ചിത്രങ്ങള്‍ പോലും റിലീസിന് 20 ദിവസം മുന്‍പാണ് ബുക്കിംഗ് തുടങ്ങിയത്. അവതാറും ഇത്തരത്തില്‍ ആയിരിക്കുമെന്നാണ് സൂചന.