ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകി നരേന്ദ്ര മോദി സർക്കാർ. രാജ്യത്തെ യുവാക്കളായ 71,000 പേർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിയമന ഉത്തരവ് നൽകി. യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാർ നടപടികളുടെ ഭാഗമായാണ് തൊഴിൽ മേള നടന്നത്. വിഡിയോ കോൺഫറൻസ് വഴിയാണ് നിയമന ഉത്തരവുകൾ പ്രധാനമന്ത്രി കൈമാറിയത്.
നിയമനം ലഭിക്കുന്നവർക്കുള്ളള്ള ഓൺലൈൻ പരിശീലന പരിപാടിയായ കർമയോഗി പ്രാരംധും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അധ്യാപകർ, ലക്ചറർമാർ, നഴ്‌സുമാർ, നഴ്‌സിങ് ഓഫീസർമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ, പാരാമെഡിൽ ജീവനക്കാർ തുടങ്ങിയ ഒഴിവുകളിലാണ് നിയമന ഉത്തരവുകൾ നൽകിയത്.

