പിആർഡി വീഡിയോ സ്ട്രിംഗർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

വയനാട്: ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വയനാട് ജില്ലയിലെ വീഡിയോ സ്ട്രിംഗർമാരുടെ പാനലിൽ ഉൾപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ പരിപാടികൾ കവർ ചെയ്ത് നൽകുന്നതിനായി രണ്ടു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലുള്ള പാനലാണ് തയ്യാറാക്കുന്നത്. പ്ലസ്ടുവും ദൃശ്യമാധ്യമ രംഗത്ത് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വയനാട് ജില്ലയിൽ സ്ഥിരതാമസക്കാരായവർക്ക് അപേക്ഷിക്കാം. പിആർഡിയിലും ഇലക്ട്രോണിക് വാർത്താ മാധ്യമങ്ങളിലും പ്രവൃത്തി പരിചയമുള്ളവർക്കു മുൻഗണന.

സ്വന്തമായി ഫുൾ എച്ച്ഡി പ്രൊഫഷണൽ ക്യാമറയും അനുബന്ധ ഉപകണങ്ങളും എഡിറ്റ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ്പും വേഗത്തിൽ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവും ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്തേണ്ടതിനാൽ ഡ്രൈവിംഗ് ലൈസൻസും വേണം.

സാധാരണ കവറേജ് 1200 രൂപ, ഔട്ട്സ്റ്റേഷൻ കവറേജ് 1500, എക്സറ്റന്റഡ് കവറേജ് 2100, എന്നിങ്ങനെയാണ് അംഗീകൃത നിരക്ക്. ജില്ലയിൽ ഹിൽട്രാക്ട് അലവൻസായി ഓരോ യാത്രക്കും 250 രൂപ കൂടി ലഭിക്കും. സൂക്ഷ്മപരിശോധനയിൽ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായി ടെസ്റ്റ് കവറേജ്, അഭിമുഖം, ഉപകരണങ്ങളുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.

താത്പര്യമുള്ളവർ യോഗ്യതകളും ബന്ധപ്പെടാവുന്ന വിവരങ്ങഴുമടങ്ങിയ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 2022 ഡിസംബർ ഒന്നിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അപേക്ഷ നൽകണം. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ, വയനാട്. ഫോൺ: 04936 202529.