കൊച്ചി: എറണാകുളം ജനറൽ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴിൽ ഐസിഎംആർ ക്യാൻസർ രജിസ്ട്രിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിനായി കരാർ അടിസ്ഥാനത്തിൽ ഐസിഎംആർ ഡാറ്റാ എൻട്രി ഓപ്പറേറ്റർ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിഗ്രി ഇൻ സോഷ്യൽ വർക്ക്/സോഷ്യൽ വർക്ക് വിത്ത് കമ്പ്യൂട്ടർ എഫിഷ്യൻസി. ഉയർന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന).
താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് നവംബർ 24-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് ഐസിഎംആർ ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്ന് ഇ-മെയിൽ സബ്ജെക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം.
നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖത്തിന് ഹാജരാകണം.

