തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ലൈന്‍ തല്‍ക്കാലം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. പതിനൊന്ന് ജില്ലകളില്‍ പദ്ധതിക്ക് നിയോഗിച്ച 205 റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കും.
അതേസമയം, പദ്ധതിയുടെ തുടര്‍നടപടികള്‍ക്ക് കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രം മതിയന്നാണ് നിലവിലെ രാഷ്ട്രീയ തീരുമാനം. വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് സില്‍വര്‍ ലൈന്‍ മരവിപ്പിക്കുന്നത്. സില്‍വര്‍ലൈന്‍ ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും സമരക്കാര്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സമരസമതി ആവശ്യപ്പെട്ടു.

