മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥന്‍ ചുമതലയേല്‍ക്കും

ഡല്‍ഹി: മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥന്‍ ജനുവരി ഒന്നിന് ചുമതലയേല്‍ക്കും. അജിത് മോഹന്‍ രാജിവച്ച ഒഴിവിലാണ് നിയമനം. 2016 മുതല്‍ മെറ്റയില്‍ പ്രവര്‍ത്തിച്ചുവരികയാണ് സന്ധ്യ ദേവനാഥന്‍.

വിയറ്റ്‌നാമിലും സിംഗപ്പൂരിലും കമ്ബനിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള സന്ധ്യ, തെക്ക് കിഴക്കന്‍ ഏഷ്യയില്‍ മെറ്റയുടെ ഇ – കൊമേഴ്‌സ് സംരംഭങ്ങളുടെയും ഭാഗമായിട്ടുണ്ട്. ബാങ്കിംഗ്, സാങ്കേതിക വിദ്യാ രംഗങ്ങളില്‍ അന്തര്‍ദേശീയ തലത്തില്‍ ഇരുപത് വര്‍ഷത്തിലധികം ജോലി ചെയ്ത അനുഭവമുണ്ട്.