നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച്ച നടത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ; ജിഎസ്‍ടി നഷ്ടപരിഹാരം നീട്ടണമെന്ന് ആവശ്യപ്പെട്ടു

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച്ച നടത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങൾക്ക് നൽകി വരുന്ന ജിഎസ്ടി നഷ്ടപരിഹാരം നീട്ടണമെന്ന് ധനമന്ത്രി നിർമലാ സീതാരാമനോട് കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. വരുന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലും ജി എസ് ടി കൗൺസിലിലും ഈ ആവശ്യം ഉന്നയിക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

യുജിസി അധ്യാപകരുടെ ശമ്പള പരിഷ്‌കരണത്തിൽ മുഴുവൻ അധ്യാപകരുടേയും ശമ്പളവിതരണത്തിനുള്ള പണവും കേന്ദ്രസർക്കാർ നൽകാമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കേന്ദ്രത്തിന്റെ നിർദേശാനുസരണം സംസ്ഥാനം ഇതിനായി പണം നൽകുകയും ചെയ്തു. ഈ ഇനത്തിൽ ചെലവായ 750 കോടിയോളം രൂപ ഇതുവരെ കേന്ദ്രം സംസ്ഥാനത്തിന് തന്നിട്ടില്ലെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയമുണ്ടോ എന്ന അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണ്. കേന്ദ്ര സർക്കാർ ആവശ്യമില്ലാത്ത നിയന്ത്രണത്തിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.