തിരുവനന്തപുരം: അപേക്ഷ ഫോമുകളിലെ പദ പ്രയോഗത്തിൽ തിരുത്തൽ വരുത്തി പുതിയ സർക്കുലർ പുറത്തിറക്കി സംസ്ഥാന സർക്കാർ. പ്രധാനപ്പെട്ട മൂന്ന് പരിഷ്ക്കരണങ്ങളാണ് പുതിയ സർക്കുലറിലുള്ളത്. ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്.
സർക്കാർ അപേക്ഷ ഫോമുകളിൽ ‘ഭാര്യ’ എന്ന എന്നതിന് പകരം ജീവിത പങ്കാളി എന്ന് ചേർക്കണമെന്നതാണ് ആദ്യ മാറ്റം. അവൻ / അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവൻ / അവൾ, അവന്റെ/ അവളുടെ എന്ന രീതിയിൽ ആക്കണമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
അപേക്ഷ ഫോമുകളിൽ രക്ഷിതാക്കളുടെ വിവരങ്ങൾ എഴുതാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കുകയും വേണം.

