ചെന്നൈ: സംഗീതജ്ഞൻ ഇളയരാജയ്ക്ക് ഓണററി ഡോക്ടറേറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരിച്ചത്. തമിഴ്നാട്ടിലെ ഡിണ്ടിഗലിലെ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 36-ാമത് ബിരുദദാന ചടങ്ങിലാണ് ഇളയരാജയ്ക്ക് ആദരം ലഭിച്ചത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, തമിഴ്നാട് ഗവർണർ ആർ എൻ രവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇളയരാജ രാജ്യസഭയിലെ ഓണററി അടുത്തിടെയാണ് അംഗമായത്. ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിൽ എത്തിയിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ഗാന്ധിയൻ മൂല്യങ്ങൾ കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യകതമാക്കി. ഇന്നത്തെ പല വെല്ലുവിളികൾക്കും ഉള്ള ഉത്തരം മഹാത്മാഗാന്ധിയുടെ ആശയങ്ങളിലുണ്ട്. ഗ്രാമവികസനത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് ഗാന്ധി ആശയങ്ങളുടെ പ്രചോദനത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

