കത്ത് വിവാദം; ആര്യാ രാജേന്ദ്രന് പിന്തുണയുമായി സിപിഎം, രാജിവെക്കേണ്ടതില്ലെന്ന് നിലപാട്

തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് പിന്തുണയുമായി സിപിഎം. ആര്യാ രാജേന്ദ്രൻ രാജിവയ്ക്കേണ്ടെന്ന് സിപിഎമ്മിന്റെ നിലപാട്. വിഷയത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ കൂടുതൽ നടപടികൾ വേണ്ടെന്നാണ് പാർട്ടി തീരുമാനം.

കത്ത് വിവാദത്തിന്റെ പേരിൽ രാജിവയ്ക്കില്ലെന്ന് നേരത്തെ ആര്യാ രാജേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കോർപ്പറേഷൻ കൗൺസിലർമാരുടെ പൂർണ്ണ പിന്തുണ തനിക്കുണ്ട്. സംഭവത്തിൽ ക്രൈം ബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ടെന്നും, അന്വേഷണവുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നു ആര്യ പറഞ്ഞിരുന്നു. വിഷയത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേയർ ആര്യാ രാജേന്ദ്രന്റെയും പാർലമന്ററി പാർട്ടി നേതാവ് ഡി ആർ അനിലിന്റെയും കത്തുകൾ പരിശോധിക്കാനാണ് വിജിലൻസിന്റെ തീരുമാനം. സംഭവത്തിൽ അഴിമതിയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും സിപിഎം അറിയിച്ചു.

കത്തിന്റെ ആധികാരികതയും വിജിലൻസ് പരിശോധിക്കും. അതേസമയം ആരോപണത്തിൽ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.