കൊച്ചി: ആർഎസ്എസ് കാര്യാലയത്തിന് മാത്രമല്ല എസ്എഫ്ഐ നേതാവിനും സംരക്ഷണം നൽകിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബ്രണ്ണൻ കോളജിൽ വെട്ടേറ്റു കിടന്ന എസ്എഫ്ഐ നേതാവ് അഷ്റഫിനെ ചുമലിലേറ്റി ആശുപത്രിയിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എം വി രാഘവന് നേരെ സിപിഎം ഭീഷണി ഉയർന്നപ്പോഴും ആളെ വിട്ട് സംരക്ഷിച്ചുവെന്നും അദ്ദേഹ അഭിപ്രായപ്പെട്ടു.
കെപിസിസി അധ്യക്ഷനെന്ന നിലയിൽ ഇപ്പോൾ വലിയ ഉത്തരവാദിത്തങ്ങളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ല. മണ്ഡലത്തിലെ ജനങ്ങളോട് നീതി പുലർത്താൻ കഴിയാത്തതിനാലാണ് തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ മോഹിക്കുന്നവർക്കെല്ലാം സീറ്റ് നൽകില്ല. വിജയസാധ്യത മാത്രം പരിഗണിച്ചായിരിക്കും സ്ഥാനാർത്ഥി നിർണയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

