ആര്യാ രാജേന്ദ്രന്റേത് ഗുരുതര വീഴ്ച; നല്‍കിയത് ബാലിശമായ വിശദീകരണം: കെ. സുധാകരന്‍

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ഒഴിവുള്ള തസ്തികകളിലേക്ക് സിപിഎമ്മുകാരുടെ പട്ടിക തരാന്‍ ആവശ്യപ്പെട്ട് കൊണ്ട് മോയര്‍ ആര്യ രാജേന്ദ്രന്‍ ആനാവൂര്‍ നാഗപ്പന് എഴുതിയ കത്ത് വിവാദമായതോടെ ഇതില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.

‘മേയര്‍ ആര്യാ രാജേന്ദ്രന്റേത് ഗുരുതര വീഴ്ചയാണ്. സി പി എം ന്യായീകരിക്കുകയാണ്. തെറ്റുപറ്റിയെങ്കില്‍ സമൂഹത്തോട് മാപ്പ് പറയണം. അല്ലെങ്കില്‍ ഇറങ്ങിപ്പോകണം. ബാലിശമായ വിശദീകരണമാണ് മേയര്‍ നല്‍കിയിരിക്കുന്നത്. സിപിഎം നേതാക്കള്‍ കാടുവെട്ടുമ്‌ബോള്‍ കുറ്റിക്കാട് മാത്രമാണ് മേയര്‍ വെട്ടിയത്’- അദ്ദേഹം പറഞ്ഞു.