ദോഹ: ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള് നവംബര് 20ന് വൈകുന്നേരം 5 മണിക്ക് (ഇന്ത്യന് സമയം രാത്രി 7.30) അല്ഖോറിലെ അല്ബൈത്ത് സ്റ്റേഡിയത്തില് നടക്കും. മൂന്ന് മണി മുതല് പ്രവേശന കവാടങ്ങള് തുറക്കുന്നതാണ് .ഗ്രൂപ്പ് എയില് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത് .
രാത്രി 7 മണിക്ക് (ഇന്ത്യന് സമയം രാത്രി 9.30) മത്സരം ആരംഭിക്കും. പ്രാദേശിക സംഘാടകര് സുപ്രീം കമ്മിറ്റി ഫോര് ഡെലിവറി ആന്ഡ് ലെഗസി ഉദ്യോഗസ്ഥര് നടത്തിയ വാര്ത്താസമ്മേളനത്തിലാണ് ഉദ്ഘാടന ചടങ്ങിന്റെ സമയം പ്രഖ്യാപിച്ചത്. നവംബര് 20 മുതല് ഡിസംബര് 18 വരെ ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളിലായാണ് ടൂര്ണമെന്റ് നടക്കുന്നത് .

