കേരള രാജ്യാന്തര ചലച്ചിത്രമേള: അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 10 വിദേശ ചിത്രങ്ങള്‍

27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് 10 വിദേശ ചിത്രങ്ങള്‍ തിരഞ്ഞെടുത്തു.

ഇറാന്‍ ചിത്രം ഹോപ് / ഷെയ്ന്‍ ബേ സര്‍, തുര്‍ക്കി ചിത്രം കെര്‍, ഇസ്രയേല്‍ ചിത്രം കണ്‍സേഡ് സിറ്റിസണ്‍, ബ്രസീല്‍ ചിത്രം കോര്‍ഡിയലി യുവേഴ്‌സ്, ടൂണിഷ്യന്‍ ചിത്രം ആലം റഷ്യന്‍ ചിത്രം കണ്‍വീനിയന്‍സ് സ്റ്റോര്‍, ബൊലീവിയന്‍ ചിത്രം ഉട്ടാമ, വിയറ്റ്‌നാംചിത്രം മെമ്മറിലാന്‍ഡ്, ടാന്‍സാനിയന്‍ ചിത്രം ടഗ് ഓഫ് വാര്‍, യുക്രയ്ന്‍ ചിത്രം ക്ലോണ്ടികെ എന്നീ ചിത്രങ്ങളാണ് അന്താരാഷ്ട്ര വിഭാഗത്തിലേക്ക് മത്സരിക്കുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് മലയാളം സിനിമ ഇന്ന്, ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ നിന്ന് അറിയിപ്പ് ,നന്‍പകല്‍ നേരത്തു മയക്കം, എ പ്‌ളെയിസ് ഒഫ് ഔര്‍ ഓണ്‍, ഔര്‍ ഹോം എന്നീ ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരുന്നു.