അയൽക്കാരിൽ അസ്വാഭാവികമായി എന്ത് കണ്ടാലും അറിയിക്കണം; വാച്ച് യുവർ നെയ്ബർ പദ്ധതിയുമായി കേരളാ പോലീസ്

തിരുവനന്തപുരം: വാച്ച് യുവർ നെയ്ബർ പദ്ധതിയുമായി കേരളാ പോലീസ്. റസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ചാണ് പോലീസ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. അയൽക്കാരിൽ അസ്വാഭാവികമായി എന്ത് കണ്ടാലും പോലീസിനെ അറിയിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചത്. കൊച്ചിയിൽ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് പുതിയ പദ്ധതി നടപ്പാക്കുമെന്ന് ഡിജിപി അനിൽകാന്ത് പ്രഖ്യാപിച്ചത്.

ജനമൈത്രി പോലീസിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നവർ ഒരെണ്ണം റോഡിലെ കാഴ്ചകൾ പതിയും വിധം സ്ഥാപിക്കാൻ ശ്രദ്ധിക്കണമെന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം. ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം വിശദമാക്കി. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനായി സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് സെല്ലിന്റെ ബോധവത്കരണ പരിപാടികൾ റെസിഡൻസ് അസോസിയേഷനുകൾ വഴി വ്യാപിപ്പിക്കും.

പോലീസ് സേവനങ്ങൾക്കായി 112 എന്ന ഹെൽപ്പ് ലൈൻ നമ്പരിൽ ബന്ധപ്പെട്ടാൽ ഏഴ് മിനിറ്റിനകം പ്രതികരണം ലഭിക്കുന്നത്.